ആന്റി ബാക്ടീരിയ എ.സി., പ്രളയ സുരക്ഷാ സംവിധാനം; നവീകരിച്ച വന്ദേഭാരത് ട്രെയിന്‍ അടുത്ത ജൂണില്‍.

ആന്റി ബാക്ടീരിയ എ.സി., പ്രളയ സുരക്ഷാ സംവിധാനം; നവീകരിച്ച വന്ദേഭാരത് ട്രെയിന്‍ അടുത്ത ജൂണില്‍.
ന്യൂഡൽഹി: കൂടുതൽ സൗകര്യങ്ങൾ ഒരുക്കി നവീകരിച്ച വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികൾ 2022-ൽ സർവീസ് തുടങ്ങും. സുഖകരവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം സമ്മാനിക്കുന്നതാവും പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ. വന്ദേഭാരത് ട്രെയിനുകളുടെ നിലവിലുള്ള രൂപകൽപ്പനയിൽ മാറ്റം വരുത്തിയാണ് പുതിയ ട്രെയിനുകൾ നിർമിക്കുന്നത്. 2022 മാർച്ച് മാസത്തിൽ പുതിയ ട്രെയിനുകളുടെ നിർമ്മാണം പൂർത്തിയാക്കും. ജൂണിൽ ട്രെയിനുകളുടെ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിനാണ് ട്രെയിൻ 18 എന്നറിയപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ. ഇന്ത്യൻ റെയിൽവേ ഇതുവരെ കാണാത്ത സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഈ തീവണ്ടിയിൽ സജ്ജീകരിച്ചിരുന്നത്. ഓട്ടോ മാറ്റിക് ഡോറുകൾ യുറോപ്യൻ സീറ്റുകൾ, അതത് സീറ്റുകളിലെ ലൈറ്റുകൾ ഓരോ യാത്രക്കാരനും സജ്ജീകരിക്കാനുള്ള സംവിധാനം തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഈ ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്.

അടുത്ത വർഷത്തിലെ സ്വാതന്ത്ര്യ ദിനത്തിൽ 10 പുതിയ ട്രെയിനുകൾ സർവീസ് തുടങ്ങുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ രണ്ട് വന്ദേഭാരതം ട്രെയിനുകളാണ് ഇന്ത്യയിൽ സർവീസ് നടത്തുന്നത്. ഡൽഹിയിൽനിന്നു വരാണയിലേക്കും ഡൽഹിയിൽ നിന്ന് കത്ത്റയിലേക്കുമാണ് ട്രെയിനുകളുടെ സർവീസ്.

Comments

Popular posts from this blog

പ്രളയത്തിന് കാരണം അണക്കെട്ടുകളോ?; മുല്ലപ്പെരിയാറിൽ വരുമോ പുതിയ ഡാം?

മൂന്ന് വര്‍ഷം കൊണ്ട് വരണ്ടുണങ്ങി മരതക ദ്വീപ്; കുടിക്കാൻ ഒരുതുള്ളി വെള്ളമില്ല; മരുഭൂമിയാകുന്ന മഡഗാസ്കര്‍!പച്ചപ്പ് നിറഞ്ഞ മലകളും മനോഹരമായ താഴ്‍വകരകളും വൈവിധ്യമാര്‍ന്ന ജീവജാലങ്ങളും നിറ‍ഞ്ഞ മഡഗാസ്കര്‍ ദ്വീപിലെ ഇന്നത്തെ കാഴ്ചകള്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം...