പ്രകൃതി കൃഷിയുടെ പ്രാധാന്യം

പ്രകൃതി കൃഷിയുടെ പ്രാധാന്യം

പ്രകൃതിയെന്നത് ഒരു അക്ഷയഖനിയാണ്. സ്ഥായിയായ അനശ്വരമായ ഗുണങ്ങളുള്ള പ്രകൃതി എന്നും എക്കാലവും ശോഷണമില്ലാത്ത തുടർച്ചയാണ്. പ്രകൃതിയുടെ സമൃദ്ധി അക്ഷയമാണ്. മനുഷ്യന്റെ ധനം വ്യയം ചെയ്താൽ തീർന്നു പോകും എന്നാൽ പ്രകൃതിയെന്ന അക്ഷയപാത്രം എന്നും നിറവിന്റ നേർ രൂപമാണ്. പ്രകൃതിയുടെ നിർമ്മിതികൾ കാലാതീതമാണ് എന്നാൽ മനുഷ്യന്റെ നിർമ്മിതികൾ നാശത്തിന് അതീതമല്ല. പ്രകൃതിയുടെ സമ്പത്ത് അനശ്വരമാവാൻ കാരണം അത് ഈശ്വരീയമായതിനാലാണ്. വിടരുന്ന ഓരോ പൂവിലും വിടരുന്ന ഓരോ പുൽനാമ്പിലും ഈശ്വരചൈതന്യം ശോഭയോടെ കളിയാടുന്നു. മനുഷ്യന് ഒരു പാട് നിർമ്മിതികൾ സാധ്യമാണ്. എന്നാൽ ഒരു പൂവിനെയോ പുൽനാമ്പിനെയോ നിർമ്മിച്ചെടുക്കാൻ കഴിയില്ല. പ്ലാസ്റ്റിക് ഇലകളും പാസ്റ്റിക് പൂക്കളും എത്ര വേണമെങ്കിലും ഉണ്ടാക്കാം. പക്ഷെ അവയ്ക്കൊന്നും ജീവന്റെ സ്ഫുരണം നൽകാൻ മനുഷ്യനാവില്ലല്ലോ.

പ്രകൃതിയുടെ നിയമങ്ങൾക്ക് വിധേയമായി പ്രകൃതിയോട് ചേർന്ന് നിന്ന് ചെടികളെയും പൂക്കളെയും മരങ്ങളെയും മനുഷ്യന് വളർത്താം. അവക്ക് ജീവൻ പകരുന്നതും വളർച്ചാ വിശേഷങ്ങൾ സമ്മാനിക്കുന്നതും പ്രകതിയുടെ ചോദനയാണ്. മനുഷ്യന് പ്രകൃതിയുടെ സഹകാരിയാവാം പ്രകൃതിയോട് ചേർന്ന് നിന്ന് പ്രകൃതിയുടെ നന്മകൾ ആവാഹിച്ചാസ്വദിക്കാം. അതിൽ കൂടുതലായൊന്നും മനുഷ്യന് ചെയ്യാൻ കഴിയില്ല. അതിനാൽ തന്നെ മനുഷ്യൻ അനുവർത്തിക്കുന്ന കൃഷിരീതികളും പ്രകൃതിയുടെ ആന്തരികതയെ ഉൾക്കൊള്ളുന്നവയാകണം. പ്രകൃതിയോട് ഇണങ്ങി നിന്ന് ചെയ്യുന്ന കൃഷിയെയാണ് നാം പ്രകൃതി കൃഷി എന്ന് പേരിട്ട് വിളിക്കുന്നത്.

യുഗങ്ങളിലൂടെല്ലാം ഭാരതത്തിന്റെ മണ്ണിൽ അരങ്ങേറിയത് പ്രകൃതിയോട് ചേർന്നുള്ള കൃഷിയും ജീവിതവുമായിരുന്നു. വേദകാലഘട്ടത്തിലും അതിനു മുമ്പും ഇവിടെയുണ്ടായിരുന്ന സംസ്കാരങ്ങളിലെല്ലാം പ്രകൃതിയോടു ചേർന്നുള്ള മനുഷ്യജീവിതത്തിന്റെ ഏടുകൾ കാണാം. നമ്മുടെ ഭക്ഷണത്തിലും സംസ്കാരത്തിലും പ്രകൃതിയോട് ചേർന്ന് നിന്നിരുന്ന ദ്രാവിഡ, ആര്യ സംസ്കാരങ്ങളുടെ ശേഷിപ്പുകളുണ്ട്. പ്രകൃതിയോട് ചേർന്നുള്ള ജീവിതത്തിന്റെ സമൃദ്ധിയാണ് ഈ സംസ്കാരങ്ങളിൽ ദർശിക്കുവാൻ കഴിയുക. വേദങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും നടത്തിയ ബൗദ്ധിക സഞ്ചാരമാണ് ഇങ്ങനെയെല്ലാം ചിന്തിക്കുവാൻ പലേക്കറെ ശക്തിപ്പെടുത്തിയത് എന്നത് സുവ്യക്തം !

ഭാരതമെന്നും സമൃദ്ധിയുടെ കേദാരമായിരുന്നു. ഈ സമൃദ്ധിയാണ് ആര്യൻമാർ യവനർ ഹൂണർ അറബികൾ മംഗോളിയർ യുറോപ്യൻമാർ എന്നിവരെയെല്ലാം ഇങ്ങോട്ടാകർഷിച്ചത്. ഈ ആകർഷണം ഇന്നും തുടരുന്നതിനാലാണ് ആഗോളവൽക്കരണമെന്നും മറ്റും പറഞ്ഞ് ലോക ശക്തികൾ ഇന്ത്യയെ വല വീശുന്നത്. മീനുളള സാഗരത്തിലല്ലേ വലയെറി യു ! പക്ഷെ ഒന്നുണ്ട്, ഈ വന്നവരെല്ലാം തന്നെ ഇന്ത്യയിൽ നിന്നെടുത്തിട്ടേയുള്ളു. ഇപ്പോൾ വരുന്നവരും അങ്ങിനെയുള്ള ലക്ഷ്യമുളളവരാണ്. 

ഹരിതവിപ്ലവം ധവളവിപ്ലവം വ്യാവസായിക വിപ്ലവം കമ്പ്യൂട്ടർ വിപ്ലവം ആശയ വിനിമയ വിപ്ലവം അങ്ങനെ പല പെരുപ്പിച്ച പേരുകളുമായി അവർ വന്നിട്ടുണ്ട്. ഇനിയും പുതിയ വിപ്ലവങ്ങളുമായി അവർ വരും. ഇവയെല്ലാമൊന്നും ഭാരതത്തെയും ഭാരതീയരെയും നന്നാക്കാൻ വേണ്ടിയാവില്ല.

തുടരും...


Comments

Popular posts from this blog

ശൂന്യാകാശത്ത് അതിജീവിക്കും നടക്കാനും കഴിവ്; ടാർഡിഗ്രേഡ്’ ഭൂമിയിലെ അദ്ഭുത ജീവി!

ബഹിരാകാശത്ത് ഗോഡ്സിലയുടെ രൂപം തെളിഞ്ഞു

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...