തേനീച്ച വളർത്തലിൽ തുടർപരിശീലനപരമ്പരകണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആര്യ (യുവതി യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നത്തിനും ഉള്ള പദ്ധതി) പദ്ധതിയിൽ ഉൾപ്പെടുത്തി തേനീച്ച വളർത്തലിൽ ഓൺലൈൻ പരിശീലനം (ഗൂഗിൾ മീറ്റ് വഴി) നടത്തുന്നു.
തേനീച്ച വളർത്തലിൽ തുടർപരിശീലനപരമ്പര
കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആര്യ (യുവതി യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നത്തിനും ഉള്ള പദ്ധതി) പദ്ധതിയിൽ ഉൾപ്പെടുത്തി തേനീച്ച വളർത്തലിൽ ഓൺലൈൻ പരിശീലനം (ഗൂഗിൾ മീറ്റ് വഴി) നടത്തുന്നു.
തുടർ പരിശീലന പരിപാടിയുടെ ഭാഗമായിട്ടുള്ള ഇന്ത്യൻ തേനീച്ച വളർത്തലിനെ ആസ്പദമാക്കിയിട്ടുള്ള ആദ്യത്തെ ക്ലാസ്സ് ഒക്ടോബർ 1 നു വെള്ളിയാഴ്ച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ഡോ. സ്റ്റീഫൻ ദേവനേശൻ (റിട്ടയേർഡ് പ്രൊഫസർ, വെള്ളായണി കോളേജ്, കാർഷിക സർവ്വ കലാശാല) നയിക്കുന്ന
“തേനീച്ച കൃഷി ( ഇന്ത്യൻ തേനീച്ച ) – അറിയേണ്ടതെല്ലാം”
തുടക്കകാർക്കുള്ള ശാസ്ത്രീയ വിദഗ്ദ പരിശീലനം
എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാർ രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്നു.
കണ്ണൂർ ജില്ലയിലെ 40 വയസ്സിനു താഴെയുള്ള കർഷകർക്ക് മുൻഗണന.
പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടാം.
എല്ലാവരും,01.10.2021, വെള്ളിയാഴ്ച്ചയ്ക്ക് മുൻപു തന്നെ വിളിച്ചു രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
വിളിക്കേണ്ട ഫോൺ നമ്പർ-
Mob : 8547675124,
0460 222 6087
Comments
Post a Comment