വൈവിധ്യപൂര്‍ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം
ഭാരതത്തിലെ ഭൗമ സൂചികാങ്കിത വാഴപ്പഴങ്ങൾ. ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്നത് മറ്റാരുമല്ല, നമ്മൾ തന്നെ. 30 ദശലക്ഷം ടൺ. രണ്ടാം സ്ഥാനത്തുള്ള ചൈനയൊക്കെ ബഹുദൂരം പിന്നിൽ ആണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ വന്‍കരകളിൽ ആണ് വാഴകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. വൈവിധ്യപൂര്‍ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം 1.ചങ്ങാലിക്കോടൻ കൈരളിയുടെ സ്വന്തം കാഴ്ചക്കുല. മച്ചാട് മലയിൽ നിന്നുത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ എക്കൽ അടിഞ്ഞ തലപ്പിള്ളി താലൂക്കിന്റെ ഭാഗങ്ങളായ ചെങ്ങഴിക്കോട്, മുണ്ടത്തിക്കോട്, കോട്ടപ്പുറം, വേലൂർ, പൂത്തുരുത്തി, എരുമപ്പെട്ടി, നെല്ലുവായ്, കരിയന്നൂർ, കടങ്ങോട് എന്നീ പ്രദേശങ്ങളിൽ പാരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന നേന്ത്രൻ ഇനം. ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട മഞ്ഞയിൽ ചുവപ്പ് രാശിയുള്ള കായ്കൾ. ജൈവ രീതിയോട് ആഭിമുഖ്യം പുലർത്തുന്നു. പടലകൾ വിരിഞ്ഞു കഴിഞ്ഞാലും കൂമ്പ് ( കുടപ്പൻ) ഒടിച്ചു കളയാതെ നിർത്തുന്നു....





Best wishes
ReplyDeleteHere is no me
ReplyDelete